Kalki says in Devakarya allow to believe or disbelieve ml

കല്‍കി അറിയിച്ചു " ഒരു വ്യക്തിക്ക് ദേവകാര്യത്തെ വിശ്വസിക്കുവാനും അവിശ്വസിക്കുവാനും സ്വീകരിക്കുവാനും വിമര്‍ശിക്കുവാനും സ്വാതന്ത്ര്യമുണ്ട്. പ്രയോജനത്തെക്കുറിച്ച് പഠിച്ച് സ്വീകരിക്കേണ്ടത് ഏതാണെന്ന് സ്വയം തീരുമാനിക്കുവാനുള്ള വ്യക്തിയുടെ മൗലീകാവകാശത്തെ സദാ ബഹുമാനിക്കണം. നിര്‍ബന്ധിപ്പിക്കല്‍ ഒരിക്കലും പ്രയോജനം ചെയ്യില്ല. സ്വയം അറിഞ്ഞ് സ്വീകരിച്ച് തനിക്കുവേണ്ടി സ്വയം അനുസരിക്കണം. എങ്കില്‍ മാത്രമേ ആത്മാര്‍ത്ഥയോടെ നിലനിര്‍ത്തുവാന്‍ സാധിക്കുകയുള്ളൂ. മതമാക്കി മാറ്റിയാല്‍ അപകടമാകും. വ്യക്തികള്‍ നിയന്ത്രിക്കുന്നവരായി മാറാന്‍ ശ്രമിക്കും. പരമഗുരു ശിവദേവനാകുന്നു, മനുഷ്യരല്ല. മനുഷ്യരെ ആദരിക്കാം ബഹുമാനിക്കാം വേണമെങ്കില്‍ അദ്ധ്യാപകരായും കാണാം, പക്ഷേ അര്‍പ്പിച്ച് ആരാധിക്കേണ്ടതില്ല. ഓരോരുത്തരേയും അവരുടെ സ്ഥാനപരിധി അറിഞ്ഞ് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയാല്‍ കുറേ അപകടങ്ങള്‍ ഒഴിവാക്കാം. സ്വയം വഴി തെറ്റുകയുമില്ല. ദേവങ്കല്‍ നിന്നും നേരിട്ട് അനുഗ്രഹത്തിനും സംരക്ഷണത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാം. ഇടനിലക്കാര്‍ വേണ്ട. ജീവന്റെ മേല്‍ഗതിക്ക് ഇതാണ് ശ്രേഷ്ഠം."