kalkipurikalkipuri temple

കല്‍കിപുരി ക്ഷേത്രം വിശ്വപ്രസിദ്ധമാകും – ശിവദേവന്‍

കല്‍കിപുരി ക്ഷേത്രം വിശ്വപ്രസിദ്ധമാകും - ഭഗവാന്‍ ശിവന്‍

കല്‍കിപുരി ക്ഷേത്രം വിശ്വപ്രസിദ്ധമാകും – ശിവദേവന്‍. കല്‍കി സ്ഥാപിച്ച ജന്മദേശത്തെ മഹാക്ഷേത്രമായ കല്‍കിപുരിയുടെ മാഹാത്മ്യവും വിശ്വപ്രസിദ്ധിയും സംബന്ധിച്ച്, അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യ കാണ്ഡത്തില്‍നിന്നും.

കല്‍കിപുരി ക്ഷേത്രം: നട തുറക്കല്‍: 3am-10pm. വിഗ്രഹം: കല്‍കി പ്രതിഷ്ഠിച്ച കൃഷ്ണശിലയിലുള്ള ശിവലിംഗം. ജന്മദേശത്തെ കല്‍കിയുടെ ഉടമസ്ഥതയിലും കൈവശത്തിലുമുള്ള കല്‍കിപുരി എന്ന സ്ഥലത്താണ് (58.472 സെന്റ്) ഈ ക്ഷേത്രം.

2013 മാര്‍ച്ച് 7ന് ലഭിച്ച താഴികക്കുട നിര്‍മ്മാണത്തിനുള്ള ബില്‍ഡിംഗ് പെര്‍മിറ്റ്‌ റിന്യൂ ചെയ്ത് കിട്ടി. 2016 ഫിബ്രവരി 5ന് താഴികക്കുട നിര്‍മ്മാണം ആരംഭിച്ച് 2016 ജൂലായ് 8ന് പൂര്‍ത്തിയാക്കി. 2016 ആഗസ്ത് 3ന് കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചു. തുടര്‍ന്ന്, ഡോ. ഷൈന്‍. സി. ചിന്നന്‍ ( https://www.facebook.com/Shine-builders-120711364742644/ ) അനുവദിച്ച സ്ട്രക്ച്ചറല്‍ സ്റ്റബിലിറ്റി സെര്‍ട്ടിഫിക്കറ്റും നിയമപ്രകാരം ഉള്‍പ്പെടുത്തിയിരുന്നു. 2016 സപ്തംബര്‍ 8ന് വാഴക്കാട് ഗ്രാമപഞ്ചായത്ത്‌ കംപ്ലീഷന്‍ പ്ലാന്‍ അംഗീകരിച്ചു.

പ്രാണികള്‍ കടക്കാത്ത അടപ്പുള്ള ഓട്ടുവിളക്കാണ് (Design Patent No.225592) ക്ഷേത്രത്തില്‍ ഉപയോഗിയ്ക്കുന്നത്. ക്ഷേത്രത്തില്‍ വഴിപാടുകളില്ല. ഒരു ഭണ്ഡാരംമാത്രം. പ്രദക്ഷിണമില്ല. എണ്ണ, കര്‍പ്പൂരം, ഭസ്മം, മാല, പൂവ്‌ മുതലായവ സ്വീകരിയ്ക്കുന്നതല്ല. ആര്‍ക്കും പൂജ ചെയ്തുകൊടുക്കുന്നതല്ല. ജാതി-മത-ലിംഗ-പ്രായ-ദേശ ഭേദമന്യേ വൃത്തിയോടെ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ വന്ന് പ്രാര്‍ത്ഥിച്ചു പോകാം. കല്‍കിപുരി ക്ഷേത്ര പ്രതിഷ്ഠാദിനം : വൃശ്ചിക ചോതി.

 

ആദിതമിഴ് ശ്ലോകങ്ങളും മലയാള ഗദ്യവിവര്‍ത്തനവും

സിറന്തോങ്കും ആളയമും സേവൈമേലായ് (1):18:4.
മേലോറിന്‍ ഉദവികളും കിട്ടിയിന്‍മ്പം (1):19:1.
മെച്ചുംപടി അമൈതിതടം ഗിരിയിന്‍പക്കം (1):19:2.
ശീലമുടന്‍ തുവക്കങ്കള്‍ നിറൈവുംനന്‍ട്രായ് (1):19:3.
സിറപ്പുതാന്‍ അയല്‍ദേശ മക്കളുക്കും (1):19:4.
മക്കളുക്കും ഉന്‍സേവൈ പ്രബല്ല്യങ്കള്‍ (1):20:1.
മഹില്ന്തിടുവര്‍ ഉന്‍കരുണൈ തന്നാല്‍താണെ (1):20:2.
ധരണിയെല്ലാം പുകള്‍പരവും കാലംപിന്നെ (1):20:4.

ഭഗവാന്‍ ശിവന്‍ പാര്‍വ്വതിയോട് ദേവിയോട് അറിയിച്ചു. ഉന്നതസ്ഥാനീയരായ അനേകം ഭക്തരുടെ നിര്‍ല്ലോഭമായ സഹായ സഹകരണങ്ങളും സേവനങ്ങളും കല്‍ികിപുരി ക്ഷേത്രത്തിന് ലഭിയ്ക്കും. (ജന്മദേശത്തെ) കുന്നിന്‍മുകളിലെ ദിവ്യവും പ്രശാന്തവുമായ സ്ഥലത്താണ് കല്‍കിപുരി ക്ഷേത്രം. കല്‍കിപുരി ക്ഷേത്ര നിര്‍മ്മാണം മനോഹരമായി പൂര്‍ത്തിയാകും. സ്വദേശത്തെന്ന തുപോലെ, വിദേശരാജ്യങ്ങളിലെ ഭക്തരും അനുഗ്രഹം ലഭിച്ച് പ്രബലതയോടെ നിന്നെ (കല്‍കിയെ) സേവിയ്ക്കും. നിന്റെ (കല്‍കിയുടെ) അനുഗ്രഹം ലഭിച്ച് ലോകമെങ്ങുമുള്ള ഭക്തര്‍ക്ക് സര്‍വ്വശ്രേഷ്ഠതയോടെ സ്വീകാര്യമാകും. (കല്‍കിയും കല്‍കിപുരി ക്ഷേത്രവും) വിശ്വപ്രസിദ്ധമാകുന്ന കാലമുണ്ട്.

Temple: 2001 to 2017

Kalkipuri Temple: 2001 to 2017


 

Kalkipuri Temple on 01Feb 2019


Image of kalki says the original photos of Agasthya Maharshi and Koushika Maharshi are not available now.

മൂലസംസ്കൃത താളിയോലകള്‍ അഗസ്ത്യ മഹര്‍ഷി എഴുതിയത്. ആദി തമിഴ് വിവര്‍ത്തനം നാഡിതാളിയോലകള്‍ എന്നും നാഡിജ്യോതിഷം എന്നും അറിയപ്പെടുന്നു. Read More
ശാതിമതം കടന്ത്താന്‍ യേഹംഎന്‍ട്ര് (1):8:4.
യേഹംഎന്‍ട്ര് വിളങ്കീടുമേ കരുണയാലേ (1):9:1.

ശാതിമതം=ജാതിമതങ്ങള്‍ക്ക്, കടന്ത്താന്‍=അതീതമായി, യേഹംഎന്‍ട്ര്= ഏകത്വത്തില്‍ നിലകൊള്ളുന്നു, യേഹംഎന്‍ട്ര്=ഏകത്വത്തില്‍ (അദ്വൈതം), വിളങ്കീടുമേ=പ്രശോഭിതമായി നിലകൊണ്ട് പ്രചുരപ്രചാരത്തോടെ പ്രസിദ്ധമായി സ്വയം ബഹുമാനിതമാകും, കരുണയാലേ=കൃപയാല്‍.
നമ്മുടെ അനുഗ്രഹത്താല്‍ കല്‍കി ജാതിമതങ്ങള്‍ക്കതീതമായ ഏകത്വത്തില്‍ നിലകൊള്ളുന്നു.
Video of Maha Shiva Nadi Sukshmal Sukshmam Chapter Palm Leaves was recorded on 16th Nov 2004 from the Nadi Office of A. Sivasamy, S/o V.S. Arulsiva Arumugam, Vaitheeswaran Koil, Nagai (Dt), Tamil Nadu, India.

Related