Malayalam

കല്‍കിപുരി ക്ഷേത്രം : നട തുറക്കല്‍ : 3am-10pm. ജാതി-മത-ലിംഗ-ആര്‍ത്തവ-പുല-പ്രായ-ദേശ ഭേദമന്യേ ഭക്തര്‍ക്ക് വൃത്തിയോടെ 18 പടികള്‍ കയറി കല്‍കിപുരി ക്ഷേത്രത്തില്‍ വന്ന് പ്രാര്‍ത്ഥിച്ചു പോകാം.

ജന്മദേശത്തെ കല്‍കിയുടെ ഉടമസ്ഥതയിലും കൈവശത്തിലുമുള്ള കല്‍കിപുരി എന്ന സ്ഥലത്താണ് (58.472 സെന്റ്) ഈ ക്ഷേത്രം.

2013 മാര്‍ച്ച് 7ന് ലഭിച്ച താഴികക്കുട നിര്‍മ്മാണത്തിനുള്ള ബില്‍ഡിംഗ് പെര്‍മിറ്റ്‌ റിന്യൂ ചെയ്ത് കിട്ടി. 2016 ഫിബ്രവരി 5ന് താഴികക്കുട നിര്‍മ്മാണം ആരംഭിച്ച് 2016 ജൂലായ് 8ന് പൂര്‍ത്തിയാക്കി. 2016 ആഗസ്ത് 3ന് കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചു. തുടര്‍ന്ന്, ഡോ. ഷൈന്‍. സി. ചിന്നന്‍https://www.facebook.com/Shine-builders-120711364742644/ ) അനുവദിച്ച സ്ട്രക്ച്ചറല്‍ സ്റ്റബിലിറ്റി സെര്‍ട്ടിഫിക്കറ്റും നിയമപ്രകാരം ഉള്‍പ്പെടുത്തിയിരുന്നു. 2016 സപ്തംബര്‍ 8ന് വാഴക്കാട് ഗ്രാമപഞ്ചായത്ത്‌  കംപ്ലീഷന്‍ പ്ലാന്‍ അംഗീകരിച്ചു.

പ്രാണികള്‍ കടക്കാത്ത അടപ്പുള്ള ഓട്ടുവിളക്കാണ് (Design Patent No.225592) ക്ഷേത്രത്തില്‍ ഉപയോഗിക്കുന്നത്.

ക്ഷേത്രത്തില്‍ വഴിപാടുകളില്ല. ഒരു ഭണ്ഡാരംമാത്രം (സംഭാവനകള്‍, ഡിഡി, എംഒ, ചെക്ക് മുതലായവ സ്വീകരിക്കുന്നതല്ല).

ക്ഷേത്രത്തില്‍ പ്രദക്ഷിണമില്ല.

എണ്ണ, കര്‍പ്പൂരം, ഭസ്മം, മാല, പൂവ്‌ മുതലായവ സ്വീകരിക്കുന്നതല്ല.

ആര്‍ക്കും പൂജ ചെയ്തുകൊടുക്കുന്നതല്ല.

കല്‍കിപുരി ക്ഷേത്ര പ്രതിഷ്ഠാദിനം : വൃശ്ചിക ചോതി. വിഗ്രഹം: കല്‍കി പ്രതിഷ്ഠിച്ചത്.

Kalkipuri Temple on 28 Apr 2017

Kalkipuri Temple on 12 Mar 2017

Kalkipuri Temple Dome Works (Feb-July, 2016)

Kalkipuri Temple in Sep 2016

Kalkipuri Temple on 27 Apr 2017

കല്‍കി പുരാണം: അഗസ്ത്യനും വിശ്വാമിത്രനും എഴുതിയത്  >>

കല്‍കിപുരി ക്ഷേത്രം വിശ്വപ്രസിദ്ധമാകും – ഭഗവാന്‍ ശിവന്‍

മൂലസംസ്കൃത താളിയോലകള്‍ അഗസ്ത്യ മഹര്‍ഷി എഴുതിയത്. ആദി തമിഴ് വിവര്‍ത്തനം നാഡിതാളിയോലകള്‍ എന്നും നാഡിജ്യോതിഷം എന്നും അറിയപ്പെടുന്നു. കൂടുതല്‍ വായിക്കുക.

 

ആദിതമിഴ് ശ്ലോകങ്ങളും മലയാള ഗദ്യവിവര്‍ത്തനവും

സിറന്തോങ്കും ആളയമും സേവൈമേലായ് (1):18:4.
മേലോറിന്‍ ഉദവികളും കിട്ടിയിന്‍മ്പം (1):19:1.
മെച്ചുംപടി അമൈതിതടം ഗിരിയിന്‍പക്കം (1):19:2.
ശീലമുടന്‍ തുവക്കങ്കള്‍ നിറൈവുംനന്‍ട്രായ് (1):19:3.
സിറപ്പുതാന്‍ അയല്‍ദേശ മക്കളുക്കും (1):19:4.
മക്കളുക്കും ഉന്‍സേവൈ പ്രബല്ല്യങ്കള്‍ (1):20:1.
മഹില്ന്തിടുവര്‍ ഉന്‍കരുണൈ തന്നാല്‍താണെ (1):20:2.
ധരണിയെല്ലാം പുകള്‍പരവും കാലംപിന്നെ (1):20:4.

പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച്, ഭഗവാന്‍ ശിവന്‍ അറിയിച്ചു  “ഉന്നതസ്ഥാനീയരായ അനേകം ഭക്തരുടെ നിര്‍ല്ലോഭമായ സഹായ സഹകരണങ്ങളും സേവനങ്ങളും (കല്‍ികിപുരി) ക്ഷേത്രത്തിന് ലഭിയ്ക്കും. (ജന്മദേശത്തെ) കുന്നിന്‍മുകളിലെ ദിവ്യവും പ്രശാന്തവുമായ സ്ഥലത്താണ് (കല്‍കിപുരി) ക്ഷേത്രം.  (കല്‍കിപുരി) ക്ഷേത്ര നിര്‍മ്മാണം മനോഹരമായി പൂര്‍ത്തിയാകും. സ്വദേശത്തെന്നതുപോലെ, വിദേശരാജ്യങ്ങളിലെ ഭക്തരും അനുഗ്രഹം ലഭിച്ച് പ്രബലതയോടെ നിന്നെ (കല്‍കിയെ) സേവിയ്ക്കും. നിന്റെ (കല്‍കിയുടെ) അനുഗ്രഹം ലഭിച്ച് ലോകമെങ്ങുമുള്ള ഭക്തര്‍ക്ക് സര്‍വ്വശ്രേഷ്ഠതയോടെ സ്വീകാര്യമാകും. (കല്‍കിയും കല്‍കിപുരി ക്ഷേത്രവും) വിശ്വപ്രസിദ്ധമാകുന്ന കാലമുണ്ട്.

ശാതിമതം കടന്ത്താന്‍ യേഹംഎന്‍ട്ര് (1):8:4.
യേഹംഎന്‍ട്ര്  വിളങ്കീടുമേ കരുണയാലേ (1):9:1.

നമ്മുടെ അനുഗ്രഹത്താല്‍ കല്‍കി ജാതിമതങ്ങള്‍ക്കതീതമായ ഏകത്വത്തില്‍ നിലകൊള്ളുന്നു.
message of kalki "the original photos of Agasthya Maharshi and Koushika Maharshi are not available now."
Read more:

കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണം 2016 (ഫിബ്രവരി – ആഗസ്റ്റ്‌)

വീഡിയോ


ചിത്രങ്ങള്‍

  • Kalkipuri Temple
    101 img-kalkipuri temple dome works
    104 img-kalkipuri temple dome works

View more photos →

 

കല്‍കി അവതാരം : ജ്യോതിഷത്തില്‍

2003 ഏപ്രില്‍ 7നും 8നും നടത്തിയ സ്വര്‍ണ്ണപ്രശ്നത്തിന്റേയും 2003 ജൂണ്‍ 20ന് നടത്തിയ താംബൂലപ്രശ്നത്തിന്റേയും പ്രസക്ത ഭാഗങ്ങള്‍ . ദൈവജ്ഞന്‍ . താനൂര്‍ പ്രേമന്‍ പണിക്കര്‍ [കേരള ഗണക കണിശ സഭയുടെ (KGKS) മലപ്പുറം ജില്ലാ സെക്രട്ടറി]. ജ്യോത്സ്യര്‍ : പാണമ്പ്ര ശശിധരന്‍ പണിക്കര്‍ , സത്യപാലന്‍ പണിക്കര്‍ . വായിയ്ക്കുക : സുപ്രധാന ദേവവിധി.

 

 നാഡിജ്യോതിഷം: ദിലീപിന്റെ ‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന സിനിമയില്‍

പുരാതന നാഡി താളിയോലകള്‍

book kalki puranam

ബ്രഹ്മ-ശിവ-വിഷ്ണു: യഥാര്‍ത്ഥ വസ്തുതകള്‍ – കല്‍കി

message of kalki about brahma-shiva-vishnu

“എല്ലാം ആകുന്ന ഏകവും സമ്പൂര്‍ണ്ണവും സ്വതന്ത്രവും സമുന്നത സര്‍വ്വാധികാര സ്ഥാനവും പരബ്രഹ്മവും ആകുന്ന സര്‍വ്വം (പരബ്രഹ്മം) സന്തുലിതം ആകുന്ന നിയപ്രകാരം സ്വയം സൃഷ്ടിയായി നിലകൊണ്ട് [ ജനിതകം, ക്രമം, സംരക്ഷ | For Genetic. Organize. Protect. (G.O.P.)] എന്നിവയ്ക്കായി അനുവദിച്ച സമുന്നത സ്ഥാനാധികാരത്താല്‍ ജ്യോതിര്‍ മണ്ഡലങ്ങളായ ബ്രഹ്മലോകത്തിലും ശിവലോകത്തിലും വിഷ്ണുലോകത്തിലും നിലകൊള്ളുന്ന സ്വയംഭൂ ചൈതന്യവും പ്രകാശ സ്വരൂപവും (പഞ്ചഭൂതാത്മകമല്ല) ദേവവര്ഗ്ഗവുമായ ജനിതകാധികാരി ഭഗവാന്‍ ബ്രഹ്മാവിനും സര്‍വ്വാധികാരിയും പരമഗുരുവുമായ ഭഗവാന്‍ ശിവനും സംരക്ഷണാധികാരി ഭഗവാന്‍ വിഷ്ണുവിനും അനന്തകോടി പ്രണാമങ്ങള്‍.” കല്‍കി

“പ്രകാശസ്വരൂപ ഘടനയില്‍ (പഞ്ചഭൂതാത്മകമല്ല)  സ്വയം ഉത്ഭവിച്ചവരും ജ്യോതിര്‍മണ്ഡലങ്ങളായ ബ്രഹ്മലോക- ശിവലോക-വിഷ്ണുലോക വാസികളുമായ ഭഗവാന്‍ ബ്രഹ്മാവിന്റേയും സരസ്വതി ദേവിയുടേയും ഭഗവാന്‍ ശിവന്റേയും പാര്‍വ്വതി ദേവിയുടേയും ഭഗവാന്‍ വിഷ്ണുവിന്റേയും ലക്ഷ്മി ദേവിയുടേയും യഥാര്‍ത്ഥ ചിത്രം ഈ ഭൂമിയില്‍ ഇപ്പോള്‍ ലഭ്യമല്ല.” കല്‍കി

message of kalki about brahma-shiva-vishnu

message of kalki "real facts of brahma-shiva-vishnu"

കല്‍കിപുരി സ്ഥലകേസില്‍ കല്‍കി വിജയിയ്ക്കും. – ഭഗവാന്‍ ശിവന്‍. 16/8/2008ന് കല്‍കി വിജയിച്ചു.

കല്‍കിയെക്കുറിച്ച് പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് ഭഗവാന്‍ ശിവന്‍ പാര്‍വതി ദേവിയോട് അറിയിച്ചു: കല്‍കിപുരി സ്ഥലകേസില്‍ കല്‍കി വിജയിയ്ക്കും. 16/8/2008ന് കല്‍കി വിജയിച്ചു. മൂല സംസ്കൃത താളിയോലകള്‍ അഗസ്ത്യ മഹര്‍ഷി എഴുതിയത്. പണ്ഡിതരുടെ സഹായത്തോടെ തഞ്ചാവൂര്‍ രാജാവ് ശരഭോജി രണ്ടാമനാണ് ആദി തമിഴ് ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്തത്. (ആദി തമിഴ് ശ്ലോകങ്ങള്‍: സിക്കളത് ആത്തിവഴി തെളിവുകിട്ടും (1):18:3. അര്‍ത്ഥം: സിക്കളത്=പ്രശ്‌നങ്ങള്‍ (കേസ്), ആത്തിവഴി=സ്വന്തം സ്വത്ത് സംബന്ധമായുള്ള, തെളിവും കിട്ടും=അനുകൂലമായി പരിഹരിയ്ക്കപ്പെടും. ).

2003ല്‍ കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണത്തിനിടയില്‍ കല്‍കിയുടെ അച്ഛന്റെ രണ്ടാമത്തെ ജ്യേഷ്ഠന്റെ മൂത്തമകനും സംഘവും ആസൂത്രിതമായി കൃത്രിമ രേഖയുണ്ടാക്കി (ആധാരം നമ്പര്‍: 1720/2001) കോടതിയില്‍നിന്നും താല്‍ക്കാലിക സ്റ്റേ നേടി കല്‍കിപുരിയെ കൈവശപ്പെടുത്തി നശിപ്പിച്ച് ക്ഷേത്രനിര്‍മ്മാണം തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍  [123/2003 & 26/2007 (206/2003)] 2008 ആഗസ്ത് 16ന് കല്‍കി വിജയിച്ചു. കല്‍കിപുരിയുടെ ആകെ വിസ്തീര്‍ണ്ണം 58.472 സെന്റ് മാത്രം. 2013 മാര്‍ച്ച് 7ന് കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണാനുമതി ലഭിച്ചു.

കല്‍കിപുരി സ്ഥല കേസില്‍ 2008 ആഗസ്ത് 16ന് കല്‍കി ജയിച്ചു

 

കല്‍കിയില്‍ വിഷ്ണുവും, നാം പാര്‍വ്വതി സമേതനായും കുടികൊള്ളുന്നു – ഭഗവാന്‍ ശിവന്‍

ആദിതമിഴ് ശ്ലോകങ്ങളും മലയാള അര്‍ത്ഥവും ഗദ്യവിവര്‍ത്തനവും.

പടൈത്തിട്ടാന്‍ മാളവനും ഉനക്കുള്‍ഇപ്പം (1):15:4.
ഉനക്കുള്ളൈ നാന്‍ഇരുക്കേന്‍ ദേവികൂടെ (1):16:1.
ഉണ്മയെല്ലാം ഒവ്വന്‍ട്രായ് വെളിപ്പെടുമേ (1):16:2.

അര്‍ത്ഥം: പടൈത്തിട്ടാന്‍= കുടികൊള്ളുന്നു, മാളവനും=ഭഗവാന്‍ വിഷ്ണു, ഉനക്കുള്‍ഇപ്പം=നിനക്കുള്ളില്‍ (കല്‍കിയില്‍), ഉനക്കുള്ളൈ=നിന്നുള്ളില്‍(കല്‍കിയില്‍), നാന്‍ഇരുക്കേന്‍=നാം പാര്‍വ്വതി സമേതനായി കുടികൊള്ളുുന്നു, ഉണ്മയെല്ലാം=(കല്‍കി അവതാര) മാഹാത്മ്യം, ഒവ്വന്‍ട്രായ്=പടിപടിയായി, വെളിപ്പെടുമേ=വെളിപ്പെടും (വിശ്വപ്രസിദ്ധനാകും).

അഗസ്ത്യ മഹര്‍ഷി എഴുതിയത്. പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച്, ഭഗവാന്‍ ശിവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു. ഭഗവാന്‍ വിഷ്ണുവും നാം പാര്‍വ്വതി സമേതനായും കല്‍കിയില്‍ കുടികൊള്ളുന്നു. പടിപടിയായി കല്‍കി അവതാര മാഹാത്മ്യം വിശ്വപ്രസിദ്ധമാകും.  READ MORE

കല്‍കി അവതാര പ്രഖ്യാപനം-1998 മെയ്‌ 24ന്

കല്‍കിപുരി പ്രാണികള്‍ കടക്കാത്ത അടപ്പുള്ള നിലവിളക്ക്

Related