കല്‍കിപുരി ക്ഷേത്രം: ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ ദേവങ്കലേയ്ക്ക് പൂജയും വഴിപാടുകളും ഇടനിലക്കാരുമില്ലാതെ ഭക്തര്‍ക്ക് സദുദ്ദേശ്യപരമായി മാത്രം പ്രാര് ത്ഥിയ്ക്കാവുന്ന, ജാതി മത സ്ത്രീ പുരുഷ വിവേചനങ്ങളില്ലാത്ത, ഭാരതത്തിലെ ജന്മദേശത്തെ യഥാര്‍ത്ഥ ക്ഷേത്രം.
“ദേവങ്കലേയ്ക്ക് ഈ ഭൂമിയില്‍നിന്നും യാതൊന്നും ആവശ്യമില്ല. ഭക്തിപോലും ഭക്തരുടെ ആവശ്യമാകുന്നു.” – കല്‍കി
- കല്‍കിപുരി ക്ഷേത്ര ഘടന : ശ്രീകോവില്‍, പ്രാര്‍ത്ഥനാ മണ്ഡപം, 18 പടികള്‍.
- നട തുറക്കല്‍ : പുലര്‍ച്ചെ മൂന്ന് മണി മുതല്‍ രാത്രി പത്ത് മണി വരെ (3 AM to 10 PM).
- മന്ത്രം: ഓം ശ്രീം ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ നമ:ആരാധനാ ദേവന്മാര്‍ : ബ്രഹ്മദേവനും ശിവദേവനും വിഷ്ണുദേവനും.പരബ്രഹ്മത്താല്‍ സ്വയം ആവിര്‍ഭവിച്ച് (സ്വയംഭൂ) പ്രകാശസ്വരൂപത്തില്‍ (പഞ്ചഭൂതാത്മകമല്ല) ജ്യോതിര്‍മണ്ഡലങ്ങളായ ബ്രഹ്മലോക ശിവലോക വിഷ്ണുലോക വാസികളായ ജനിതകാധികാരി (Supreme Genetic Authority) ബ്രഹ്മദേവനും സര്‍വ്വാധികാരി പരമഗുരു (Supreme Organizing Authority and Supreme Preceptor) ശിവദേവനും സംരക്ഷണാധികാരി (Supreme Protection Authority) വിഷ്ണുദേവനും ആകുന്നു കല്‍കിപുരി ക്ഷേത്രത്തിലെ (കല്‍കിയുടെ പ്രാര്‍ത്ഥനാമുറി) ആരാധനാ ദേവന്മാര്‍.
- സ്ഥാപകന്‍ : Kalki
- ആരംഭം : 2001 ഏപ്രില്‍ 18
- സ്ഥിതി ചെയ്യുന്നത് : ജന്മദേശത്ത്.
- ദേവസംബന്ധ തെളിവുകള്‍ : അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയ കല്‍കി പുരാണം. ശിവദേവ – പാര്‍വതിദേവി ദിവ്യ സംഭാഷണം. 2003 ഏപ്രില്‍ 7നും 8 നും നടത്തിയ സ്വര്‍ണപ്രശ്നത്തിലേയും 2003 ജൂണ്‍ 20 ന് നടത്തിയ താംബൂല പ്രശ്നത്തിലേയും കല്‍കിയില്‍ കുടികൊള്ളുന്ന ദേവചൈതന്യം സംബന്ധിച്ച വിധികള്‍.
- പ്രാണികള്‍ കടക്കാത്ത അടപ്പുള്ള വിളക്കാണ് ക്ഷേത്രത്തില്‍ ഉപയോഗിക്കുന്നത്. [Insect Free Oil Lamp (Patent Protected. Application No. 201841003006. International Application No. PCT/IN2019/050054. Design Patent Protected. Old Model Design Patent No.225592) is used in the temple. Inventor: Kalki.]
ഹൈന്ദവം എന്നും സനാതന ധര്‍മം എന്നും അറിയപ്പെടുന്ന ദേവകാര്യത്തില്‍ ഏക ആരാധന മാത്രം. ജാതികളില്ല, വിവേചനങ്ങളില്ല. ദേവങ്കലേയ്ക്ക് സ്വയം നേരിട്ട് പ്രാര്‍ത്ഥിക്കുന്ന ഏക ആരാധന മാത്രം. ക്ഷേത്രവും അതിനുവേണ്ടി മാത്രം.”
– കല്‍കി
ഓം ശ്രീം ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ നമ:
കല്‍കിപുരി ക്ഷേത്രം: ആമുഖം
Kalkipuri, Edavannappara, Malappuram Dt. – 673645. Kerala, India. Ph: 0483 2724372/2108585, E-mail: kalki@kalkipuri.com, Web: kalkipuri.com
ഭാരതത്തില്‍, കേരളത്തിലെ മലപ്പുറം ജില്ല കൊണ്ടോട്ടി താലൂക്കില്‍ (മുമ്പ് ഏറനാട് താലൂക്കില്‍ ഉള്‍പ്പെട്ടത്) എടവണ്ണപ്പാറ എന്ന ജന്മദേശത്ത് കല്‍കിയുടെ മാത്രം ഉടമസ്ഥതയിലും കൈവശത്തിലുമുള്ള കല്‍കിപുരി എന്ന 58.472A&B സെന്റ് സ്ഥലത്താണ് 2001ല്‍ സ്ഥാപിച്ച കല്‍കിപുരി ക്ഷേത്രം (കല്‍കിയുടെ പ്രാര്‍ത്ഥനാ മുറി) സ്ഥിതി ചെയ്യുന്നത്. 2001 ല്‍ വാഴക്കാട് ഗ്രാമപഞ്ചായത്തില്‍ നിന്നും VP 8/210 B (പുതിയ നമ്പര്‍ VP 11/7A) എന്ന നമ്പര്‍ കല്‍കിയുടെ വീടിനും പ്രാര്‍ത്ഥനാ മുറിയ്ക്കും കൂടി ലഭിച്ചു. 2013 മാര്‍ച്ച് 7ന് ലഭിച്ച താഴികക്കുട നിര്‍മ്മാണത്തിനുള്ള ബില്‍ഡിംഗ് പെര്‍മിറ്റ് റിന്യൂ ചെയ്തു. 2016 ഫിബ്രവരി 5ന് താഴികക്കുട നിര്‍മ്മാണം ആരംഭിച്ച് 2016 ജൂലായ് 8ന് പൂര്‍ത്തിയാക്കി. 2016 ആഗസ്ത് 3ന് കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചു. തുടര്‍ന്ന്, ഡോ. ഷൈന്‍. സി. ചിന്നന്‍ (facebook.com/Shine-builders-120711364742644/) അനുവദിച്ച സ്ട്രക്ച്ചറല്‍ സ്റ്റബിലിറ്റി സെര്‍ട്ടിഫിക്കറ്റും നിയമപ്രകാരം ഉള്‍പ്പെടുത്തിയിരുന്നു. 2016 സപ്തംബര്‍ 8ന് വാഴക്കാട് ഗ്രാമപഞ്ചായത്ത് കംപ്ലീഷന്‍ പ്ലാന്‍ അംഗീകരിച്ചു. ഡ്രാഫ്റ്റ്സ്മാന്‍ & സീനിയര്‍ സൂപ്പര്‍വൈസര്‍: ബിജു പി.പി. തുടര്‍ന്ന്, കല്‍കിയുടെ വീട് (മനുഷ്യാലയം) പൂര്‍ണ്ണമായും പൊളിച്ച് ഒഴിവാക്കി. അതിനുശേഷം, മുമ്പുണ്ടായിരുന്ന കല്‍കിപുരി എന്ന പേരിലുള്ള വീടിന്‍റെ തറ വിസ്തീര്‍ണ്ണം കുറച്ച് ഇപ്പോള്‍ അവശേഷിക്കുന്ന കല്‍കിയുടെ പ്രാര്‍ത്ഥനാ മുറി(കല്‍കിപുരി ക്ഷേത്രം)യുടെ മാത്രം നികുതി നിശ്ചയിച്ച് തരുന്നതിനു വേണ്ടി വാഴക്കാട് ഗ്രാമ പഞ്ചായത്തിലേയ്ക്ക് 18.08.2017ന് അപേക്ഷിച്ചതിനെ അനുവദിക്കുകയും ആയതിന്‍പ്രകാരം കുറച്ച നികുതി 16.01.2018ന് അടയ്ക്കുകയും ചെയ്തു.
വിശദീകരണം:
- 2003ല്‍ കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണത്തിനിടയില്‍ കല്‍കിയുടെ അച്ഛന്‍റെ രണ്ടാമത്തെ ജ്യേഷ്ഠന്‍റെ മൂത്തമകനും സംഘവും ആസൂത്രിതമായി വിറ്റ സ്ഥലത്ത് വീണ്ടും അവകാശമുണ്ടെന്ന വാദവുമായി 1720/2001-ാം നമ്പര്‍ ആധാരമെന്ന കൃത്രിമ രേഖയുണ്ടാക്കി കോടതിയില്‍നിന്നും താല്‍ക്കാലിക സ്റ്റേ നേടി കല്‍കിപുരിയെ കൈവശപ്പെടുത്തി നശിപ്പിച്ച് ക്ഷേത്രനിര്‍മ്മാണം തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ [O.S.123/2003 & O.S.26/2007 (Previous No.206/2003)] 2008 ആഗസ്ത് 16ന് കല്‍കി വിജയിച്ചു, എതിര്‍കക്ഷികള്‍ ആജീവനാന്തം കല്‍കിപുരിയിലേയ്ക്ക് പ്രവേശിക്കുവാനും തടസ്സപ്പെടുത്തുവാനും പാടില്ല എന്ന കര്‍ശന നിബന്ധനയോടെ. മേപ്പടി കേസില്‍ മഞ്ചേരി സബ്കോടതി വിധിപ്രകാരം കല്‍കിയുടെ ഉടമസ്ഥതയിലുള്ള കല്‍കിപുരി എന്ന സ്ഥലം ആകെ 58.472 സെന്റ് [New Sy.Nos.209/10,14,16,26. (Old Sy.Nos. 208/6,7,8)] ആകുന്നു. വാഴക്കാട് സ.റ.ആ.ല്‍ 2001ല്‍ 645, 1532, 1223 & 1326 (തെറ്റ് തിരുത്താധാരം), 1574, 1532 എന്നീ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്ത ജന്മംതീരാധാരങ്ങള്പ്രകാരമുള്ളതാണ് കല്‍കിപുരി എന്ന 58.472 സെന്റ് സ്ഥലം.
- മേപ്പടി കേസില്‍ മഞ്ചേരി സബ്കോടതി വിധിപ്രകാരം 645/2001-ാം നമ്പര്‍ ആധാരപ്രകാരം 66.729 സെന്റും, 1532/2001-ാം നമ്പര്‍ ആധാരപ്രകാരം 48.631 സെന്റും, 1223/2001-ാം നമ്പര്‍ ആധാരപ്രകാരം 14.84 സെന്റും, 1533/2001-ാം നമ്പര്‍ ആധാരപ്രകാരം 07.246 സെന്റും, 1195/2001-ാം നമ്പര്‍ ആധാരപ്രകാരം 23½ സെന്റും കൂട്ടിയാല്‍ കിട്ടുന്ന 160.946 സെന്റ് സ്ഥലമാണ് കല്‍കി ആകെ വാങ്ങിയത്. [മേല്‍നമ്പര്‍ ആധാരങ്ങളില്‍ എഴുതിയത് ആകെ 158 സെന്റ് (യഥാക്രമം: 61¼+50+16¼+7+23½=158 സെന്റ്)]. ഇപ്രകാരം കല്‍കി ജന്മംതീര് വാങ്ങിയ ആകെ 160.946സെന്റ് സ്ഥലത്തില്‍നിന്നും കല്‍കി ബന്ധുവായ ശ്രി. ശിവാനന്ദന് വിറ്റ 02.684 സെന്റും പരസ്പര കൈമാറ്റത്തിനുവേണ്ടി കല്‍കിയുടെ അച്ഛന്‍റെ രണ്ടാമത്തെ ജ്യേഷ്ഠന്‍റെ മൂത്തമകനായ ശ്രി. ശിവാനന്ദന് കല്‍കി കൊടുത്ത 03.024 സെന്റും കിഴിച്ച് ബാക്കിയുള്ള 155.238 സെന്റ് സ്ഥലത്തിനോട് പരസ്പരകൈമാറ്റത്തിലൂടെ കല്‍കിയ്ക്ക് ലഭിച്ച 03.674 സെന്റ് കൂട്ടിയാല്‍ കിട്ടുന്ന ആകെ സ്ഥലമാണ് 158.912 സെന്റ്. അങ്ങനെയുള്ള 158.912 സെന്റ് സ്ഥലത്തില്‍നിന്നും 2002 ആഗസ്ത് 8ന് 1313/2002-ാം നമ്പര്‍ ദാനം തീരാധാരപ്രകാരം 4.5 മീറ്റര്‍ വഴിയുള്‍പ്പെടെ 15 ഇടകലര്‍ന്ന വേര്‍തിരിക്കാത്ത തുല്യാവകാശ ഓഹരികളായും എന്നാല്‍ ഓരോരുത്തര്‍ക്കും സ്വന്തം വിഹിതം വിക്രയം ചെയ്യുവാനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ടും പ്രസ്തുത സ്ഥലത്ത് കല്‍കി പുതിയതായി കുഴിച്ച് ചെങ്കല്ലുകൊണ്ട് കെട്ടിയെടുത്ത കിണറില്‍ നിന്നും എല്ലാക്കാലവും കൃഷിയാവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ വെള്ളം കപ്പിയും കയറും മോട്ടോറുമെല്ലാം ഉപയോഗിച്ച് എടുക്കുന്നതിനും ആയതിനുള്ള അധികാരം വഴി സൗകര്യത്തോടെ കല്‍കിയില്‍ കാലാകാലം നിലനിര്‍ത്തിക്കൊണ്ടും കല്‍കി ദാനം കൊടുത്ത 100.440 സെന്റ് കിഴിച്ചാല്‍ കിട്ടുന്ന 58.472 സെന്റ് സ്ഥലമാണ് ഇപ്പോള്‍ കല്‍കിയുടെ പരിപൂര്‍ണ്ണ ഉടമസ്ഥതയിലും കൈവശത്തിലും ഉപയോഗത്തിലുമുള്ള കല്‍കിപുരി എന്ന പേരിലുള്ള ആകെ സ്ഥലം. കല്‍കി ദാനം കൊടുത്തത് 100.440 സെന്റ് സ്ഥലമാണെങ്കിലും നികുതി ശീട്ട്പ്രകാരം 99.440 സെന്റ് മാത്രമേയുള്ളൂ; അധികമായുള്ള ഒരു സെന്റ് തൊട്ടടുത്തുള്ള ശാന്താ ശിവാനന്ദന്റേതായിരുന്ന സ്ഥലത്തില്‍ ഉള്‍പ്പെടുന്നതാണ്. 15 ഓഹരികള്‍ എന്ന് കൃത്യമാക്കി കല്‍കി ദാനം കൊടുത്ത സ്ഥലത്തില്‍ നിന്നും മൂന്ന് ഓഹരികള്‍ 591/2011ഉം 632/2012ഉം ജന്മം തീരാധാരപ്രകാരം കല്‍കി വാങ്ങിയതിന്റെ നടത്തിപ്പ്, കൈകാര്യം, സംരക്ഷ എന്നിവ കല്‍കിയുടെ കാലശേഷം കല്‍കി സ്ഥാപിച്ച കല്‍കിപുരി ധര്‍മ ട്രസ്റ്റിനാകുന്നു.
കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍
- കല്‍കിപുരി ക്ഷേത്രം : നട തുറക്കല്‍ : 3 am-10 pm (പിന്നീട് ദിവസം മുഴുവന്‍ ക്ഷേത്ര നട തുറക്കുന്നതാണ്). ജാതി മത ലിംഗ ആര്‍ത്തവ പുല പ്രായ വര്‍ണ്ണ ദേശ ഭേദമന്യേ ഭക്തര്‍ക്ക് വൃത്തിയോടെ 18 പടികള്‍ കയറി കല്‍കിപുരി ക്ഷേത്രത്തിലെ (കല്‍കിയുടെ പ്രാര്‍ത്ഥനാമുറി) പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ നിന്ന് ദേവങ്കല്‍ നിന്നുമുള്ള അനുഗ്രഹത്തിനും സംരക്ഷണത്തിനും വേണ്ടി സദുദ്ദേശ്യപരമായി മാത്രം പ്രാര്‍ത്ഥിച്ചു പോകാം.
- പരബ്രഹ്മത്താല്‍ സ്വയം ആവിര്‍ഭവിച്ച് (സ്വയംഭൂ) പ്രകാശസ്വരൂപത്തില്‍ (പഞ്ചഭൂതാത്മകമല്ല) ജ്യോതിര്‍മണ്ഡലങ്ങളായ ബ്രഹ്മലോക ശിവലോക വിഷ്ണുലോക വാസികളായ ജനിതകാധികാരി (Supreme Genetic Authority) ബ്രഹ്മദേവനും സര്‍വ്വാധികാരി പരമഗുരു (Supreme Organizing Authority and Supreme Preceptor) ശിവദേവനും സംരക്ഷണാധികാരി (Supreme Protection Authority) വിഷ്ണുദേവനും ആകുന്നു കല്‍കിപുരി ക്ഷേത്രത്തിലെ (കല്‍കിയുടെ പ്രാര്‍ത്ഥനാമുറി) ആരാധനാ ദേവന്മാര്‍. ദേവങ്കല്‍, ദേവകാര്യം, ദേവവര്‍ഗ്ഗം, ദേവഹിതം, ദേവഭാഗം, ദേവസ്മരണ, ദേവന്മാര്‍ എന്നും ഉദ്ദേശിക്കുന്നത് ഇതാകുന്നു. ജാതി മത സ്ത്രീ പുരുഷ ഭേദമന്യേ യാതൊരു വിവേചനങ്ങളുമില്ലാതെ ദേവങ്കല്‍നിന്നുമുള്ള അനുഗ്രഹത്തിനും സംരക്ഷണത്തിനും വേണ്ടി ഭക്തര്‍ വന്ന് സദുദ്ദേശ്യപരമായി മാത്രം പ്രാര്‍ത്ഥിച്ചു പോകുന്നതാണ് കല്‍കിപുരി ക്ഷേത്രത്തിലെ ആരാധനാ രീതി.
- ദേവവര്‍ഗ്ഗം സങ്കല്‍പ്പമല്ല. യഥാര്‍ത്ഥത്തില്‍ ദേവവര്‍ഗ്ഗം സമുന്നത സ്ഥാനാധികാരങ്ങളോടെ പ്രകാശ സ്വരൂപഘടനയില് (പഞ്ചഭൂതാത്മകമല്ല) ജ്യോതിര്‍മണ്ഡലങ്ങളായ ബ്രഹ്മ-ശിവ-വിഷ്ണു ലോകങ്ങളില്‍ ഔദ്യോഗിക നിര്‍വ്വഹണങ്ങള്‍ക്ക് മാത്രമായി നിലകൊള്ളുന്നവരാകുന്നു. ദേവവര്‍ഗ്ഗം സ്വയം ഔദ്യോഗികതയിലും അതാത് സ്ഥാനാധികാര സമ്പൂര്‍ണ്ണതയിലും സമ്പുഷ്ടതയിലും ആയതിനാല്‍ ഈ ഭൂമിയില്‍ നിന്നും യാതൊന്നും ദേവവര്‍ഗ്ഗത്തിന് ആവശ്യമില്ലാത്തതിനാല്‍ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി ചെയ്യുന്ന യാതൊരു കാര്യങ്ങളും സ്വീകരിയ്ക്കപ്പെടുകയില്ല, അതാത് സ്ഥാനപ്രകാരം നിര്‍വ്വഹിക്കേ ണ്ടതായ കര്‍ത്തവ്യങ്ങള്‍ സദുദ്ദേശ്യപരമായി മാത്രം സ്വയം പൂര്ത്തിയാക്കുന്നതിലൂടെയല്ലാതെ.
- ദേവകാര്യത്തിലെ സുപ്രധാന നിയമമാകുന്നു “അനുവാദിതം എങ്കില്‍ മാത്രം”.
- പരബ്രഹ്മത്താല്‍ (സര്‍വം) അതാത് സ്ഥാനാധികാരപ്രകാരം സ്വയം ആവശ്യമായതെല്ലാം സമ്പൂര്‍ണ്ണതയോടെ അനുവദിച്ചതിനാല്‍ ദേവങ്കലേക്ക് ഭക്തരില്‍നിന്നും മറ്റാരില്‍നിന്നും മറ്റൊന്നില്‍നിന്നും യാതൊന്നും ആവശ്യമില്ലായെന്നും ക്ഷേത്ര നടത്തിപ്പിലേക്ക് തങ്ങളാല്‍ സാധ്യമായത് ചെയ്യുക മാത്രമാണെന്നും വഴിപാടുകള്‍ പാടില്ലായെന്നും ക്ഷേത്രം എന്നത് വന്ന് പ്രാര്‍ത്ഥിച്ച് പോകുന്നതിന് മാത്രമായുള്ള സംവിധാനമാണെന്നും അറിയുക. ഭക്തിപോലും ഭക്തരുടെ ആവശ്യമാണ്. ദേവങ്കല്‍നിന്നുമുള്ള അനുഗ്രഹവും സംരക്ഷണവും ഭക്തരുടെ ആവശ്യവും അവകാശവുമാകുന്നു.
- കല്‍കി സ്വയംഭൂ ചൈതന്യത്താല്‍ ദേവങ്കലേക്കുള്ള കണക്ഷന്‍ അതിസൂക്ഷ്മനിര്‍വ്വഹണത്തിലൂടെ സജ്ജീകരിച്ച കല്‍കിപുരി ക്ഷേത്രം എന്ന സംവിധാനം കണക്ടിവിറ്റിക്കും റീചാര്‍ജിംഗിനുമുള്ളതാണ്, മൊബൈല്‍ ടവര്‍ പോലെ.
- ഓം ശ്രീം ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ നമ: എന്ന മന്ത്രജപം ദേവസ്മരണയ്ക്കാകുന്നു. ഒരേ പദങ്ങള്‍ കൃത്യതയോടെ നിരന്തരം സ്ഥിരമായി ആവര്‍ത്തിച്ച് ഉച്ചരിക്കുമ്പോള്‍ സ്മരണയില്‍ പ്രാധാന്യത്തോടെ നിലനില്‍ക്കും.
- വിഗ്രഹം: കല്‍കി പ്രതിഷ്ഠിച്ചത്. വിഗ്രഹത്തെയല്ല ആരാധിക്കുന്നത്, ദേവങ്കലേയ്ക്കാകുന്നു. ഇടനിലക്കാരില്ലാതെ, സ്തുതികളില്ലാതെ, മാനുഷിക പരികല്പനകളിലൂടെയുള്ള കൊടുത്ത് തൃപ്തിപ്പെടുത്തലുകളില്ലാതെ, മനുഷ്യരേയും ഈ ഭൂമിയിലെ മറ്റ് ജീവിവര്‍ഗ്ഗങ്ങളേയും ആരാധിയ്ക്കാതെ, ദേവവര്ഗ്ഗങ്ങളെന്നപേരില് പഞ്ചഭൂതാത്മക ശരീരത്തോടുകൂടിയ വിവിധ രൂപങ്ങളുടെ ആരാധനകളില്ലാതെ, പ്രകാശസ്വരൂപ ഘടനയോടെ സമുന്നത സ്ഥാനാധികാരങ്ങളുള്ള ദേവങ്കലേയ്ക്ക് മാത്രം സ്വരൂപസങ്കല്‍പ്പങ്ങളില്ലാതെ ഭക്തര്‍ നേരിട്ട് സ്വയം നിശബ്ദമായി സദുദ്ദേശ്യപരമായി മാത്രം പ്രാര്‍ത്ഥിച്ച് പോകുന്നതാകുന്നു കല്‍കിപുരി ക്ഷേത്രത്തിലെ ആരാധനാ രീതിയുടെ പ്രത്യേകത.
- സ്വയംഭൂ ചൈതന്യമാഹാത്മ്യത്തോടെ ദേവങ്കല്‍നിന്നും ഔദ്യോഗികമായി അനുവാദമുള്ള മഹദ് വ്യക്തി (അവതാരം) സ്ഥാപിക്കുന്ന യഥാര്‍ത്ഥ ക്ഷേത്രത്തില്‍ ദേവകാര്യാര്‍ത്ഥം ദേവഹിതപ്രകാരം ഈ ഭൂമിയില്‍ നിന്നും യാതൊരു ജീവിവര്‍ഗ്ഗങ്ങളില്‍നിന്നും യാതൊരുപ്രകാരത്തിലും ദേവങ്കലേയ്ക്ക് യാതൊന്നും ആവശ്യമില്ലായെന്ന അടിസ്ഥാന നിയമത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് മാത്രമേ പൂര്‍ത്തീകരിയ്ക്കുകയുള്ളൂ. ദേവാലയമെന്ന കെട്ടിടത്തിന്‍റെ പൂര്‍ത്തീകരണത്തിനാവശ്യമായ സ്ഥലവും സൗകര്യങ്ങളും സജ്ജീകരണങ്ങളും സംവിധാനങ്ങളും സമൃദ്ധിയോടെ സേവന പ്രവര്‍ത്തനത്തിന് ആവശ്യമായവരെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ അതാത് സ്ഥാനത്തേയ്ക്ക് നിയമിച്ചും അര്‍ഹമായ ശമ്പളം നല്‍കിയും ഭംഗിയായി ക്ഷേത്രം നിലനിര്‍ത്തുന്നതിന് വരുന്നതായ ചെലവുകള്‍ക്ക് മാത്രമേ ഭണ്ഡാരം എന്നത് ഉപയോഗിക്കുവാന്‍ പാടുള്ളൂ – ക്ഷേത്ര സുരക്ഷക്കായുള്ള കരുതല്‍ ധനനിക്ഷേപമായതിനു ശേഷം – എന്ന കല്‍കിയുടെ കര്‍ശന തീരുമാനം ദേവങ്കലേയ്ക്ക് ഈ ഭൂമിയില്‍ നിന്നും യാതൊന്നും ആവശ്യമില്ലായെന്നും ക്ഷേത്ര നടത്തിപ്പിനുള്ളത് മാത്രം ഭക്തര്‍ കൂട്ടായ്മയോടെ സമര്‍പ്പിയ്ക്കുകയാണ് ചെയ്യുന്നതെന്നും തെളിയിച്ച് നടപ്പില്‍ വരുത്തുവാന്‍ അനുയോജ്യമാകുന്നു.
- ക്ഷേത്രമെന്ന ദൃശ്യസംവിധാനത്തില്‍ ഉപാധിയുടെ ആവശ്യകതയ്ക്കുവേണ്ടി യാതൊരുവിധ ജീവികളുടേയും രൂപങ്ങളും ആകൃതികളുമില്ലാത്ത 3 അടിയോ (243.84 യവം) 5 അടിയോ (406.4 യവം) മാത്രം ഉയരമുള്ള ദീര്‍ഘദണ്ഡാകൃതിയിലുള്ള ശിലയോ ലോഹമോ വിഗ്രഹമായി ഉപയോഗിയ്ക്കാം എന്നത് മാത്രമാകുന്നു ദേവങ്കല്‍നിന്നുമുള്ള തീരുമാനം. അറിയുന്നതിന് വേണ്ടി ശിലാവിഗ്രഹമെന്നോ ലോഹവിഗ്രഹമെന്നോ മാത്രം ഉപയോഗിയ്ക്കാം. ദേവന്മാരുടെ പേരില്‍ വിഗ്രഹം പാടില്ല. ബ്രഹ്മ ശിവ വിഷ്ണു ദേവന്മാര്‍ വിഗ്രഹത്തിന്റെ അടിസ്ഥാനത്തിലല്ല കല്‍കിപുരി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് അനുഗ്രഹവും സംരക്ഷണവും അനുവദിയ്ക്കുന്നത്. ദേവങ്കല്‍ നിന്നും നേരിട്ട് ഔദ്യോഗിക അധികാരമുള്ള (സ്വയംഭൂ ചൈതന്യം) കല്‍കി അതിസൂക്ഷ്മ നിര്‍വഹണത്താല്‍ സജ്ജീകരിച്ച കല്‍കിപുരി ക്ഷേത്രത്തില്‍ വിഗ്രഹം വൃത്തിയാക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. കേവല ദൃശ്യ സംവിധാനത്തിനുള്ള ഉപാധിയായ വിഗ്രഹം കേവലം ദീര്‍ഘദണ്ഡാകൃതിയിലുള്ള ശിലയോ ലോഹമോ ആകുന്നു എന്ന വസ്തുതയ്ക്കാകുന്നു കല്‍കിപുരി ക്ഷേത്ര നിയമത്തില്‍ പ്രാധാന്യമര്‍ഹിയ്ക്കുന്നത്. വിഗ്രഹത്തേയല്ല ആരാധിയ്ക്കുന്നത്, കല്‍കിപുരി ക്ഷേത്രത്തിലെ 18 പടികള്‍ കയറി പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ വന്ന് ഭക്തര്‍ നേരിട്ട് സദുദ്ദേശ്യപരമായി മാത്രം ദേവങ്കലേയ്ക്ക് സ്വയം പ്രാര്‍ത്ഥിക്കുന്ന രീതിയാകുന്നു സ്ഥാപകനായ കല്‍കി ദേവഹിതപ്രകാരം അനുയോജ്യമായി പ്രാവര്‍ത്തികമാക്കിയിരിക്കുന്നത് എന്നത് കല്‍കിപുരി ക്ഷേത്ര നിയമത്തില്‍ പരമ പ്രാധാന്യമുള്ളതാകുന്നു.
- ഭണ്ഡാരത്തിലൂടെ വിവിധ ഘട്ടങ്ങളായി ആകെ നിശ്ചിത സംഖ്യ ക്ഷേത്ര സംരക്ഷണത്തിനായുള്ള കരുതല്‍ ധനമായെത്തി ആവശ്യമായ സ്ഥലസൗകര്യങ്ങളോടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായതിനുശേഷം, പിന്നീട്, ഓരോ വര്‍ഷവും കൃത്യമായ സമയത്ത് നിശ്ചിത തീയ്യതിക്കുള്ളില്‍ മാത്രം എന്ന് തീരുമാനിച്ച് (ഉദാ: നവംബര്‍-ഡിസംബര്‍) പത്രമാധ്യമങ്ങളിലൂടെ ഭക്തരെ അറിയിച്ച് പ്രസ്തുത വര്‍ഷത്തെ ക്ഷേത്ര ചെലവുകള്‍ക്കുള്ള പണം ഭക്തര്‍ക്ക് ഭണ്ഡാരത്തില്‍ പ്രാര്‍ത്ഥനയായി സമര്‍പ്പിക്കാവുന്ന രീതിയാണ് കല്‍കിപുരി ക്ഷേത്രം സംബന്ധിച്ച കല്‍കിയുടെ (Kalki) അന്തിമ തീരുമാനം. ക്ഷേത്ര ചെലവുകള്‍ക്കുള്ളത് മാത്രമേ പാടുള്ളൂവെന്ന നിബന്ധനക്ക് വളരെയേറെ പ്രാധാന്യമുണ്ട്.
- പരബ്രഹ്മം (സര്‍വ്വം) എല്ലാം ആകുന്ന ഏകവും സമ്പൂര്‍ണ്ണവും സ്വതന്ത്രവും സമുന്നത സര്വ്വാധികാരസ്ഥാനവുമായതിനാല് പരബ്രഹ്മമല്ലാതെ മറ്റൊന്നില്ല. ഭിന്നമല്ലാത്തതിനാല്‍ പരബ്രഹ്മത്തിലേക്ക് എന്ന് ഉദ്ദേശിച്ച് പ്രാര്‍ത്ഥനയും ആരാധനയും ആവശ്യമില്ല. സ്വയം വ്യക്തതയാണ് അനുയോജ്യം. പരബ്രഹ്മം സ്വയം ഭിന്നം എന്ന തലത്തില്‍ നിലകൊള്ളുന്നതാകുന്നു സൃഷ്ടി. നാമാകുന്ന സര്‍വ്വാധികാര പരബ്രഹ്മ സമഷ്ടി ഞാനാകുന്ന പരിമിതാധികാര വ്യഷ്ടിയായി നിലകൊള്ളുന്ന സാങ്കേതികതയാണ് സൃഷ്ടിയുടെ കാതല്‍.
- പ്രകാശസ്വരൂപ ഘടനയില്‍ (പഞ്ചഭൂതാത്മകമല്ല) ജ്യോതിര്‍മണ്ഡല ബ്രഹ്മ ശിവ വിഷ്ണു ലോകങ്ങളിലെ ജനിതകാധികാരി ബ്രഹ്മദേവനും സര്‍വ്വാധികാരി പരമഗുരു ശിവദേവനും സംരക്ഷണാധികാരി വിഷ്ണുദേവനും യഥാക്രമം സഹധര്‍മ്മിണിമാരും സഹപ്രവര്‍ത്തകരുമായ സരസ്വതിദേവിയും പാര്‍വതിദേവിയും ലക്ഷ്മിദേവിയും പരബ്രഹ്മത്താല്‍ സ്വയം ആവിര്‍ഭവിച്ചവരും (സ്വയംഭൂ) ഔദ്യോഗിക നിര്‍വ്വഹണത്തിനായി മാത്രം [ജനിതകം, ക്രമം, സംരക്ഷ – Genetic. Organize. Protect (G.O.P.)] നിലകൊള്ളുന്നവരുമാകുന്നു. ദേവിമാര്‍, ദേവതകള്‍ എന്ന് ഉദ്ദേശിക്കുന്നതും ഇതാകുന്നു. ദേവിമാര്‍ക്ക് പ്രത്യേക ആരാധന ആവശ്യമില്ല.
- ദേവീദേവന്മാരുടെ പ്രകാശസ്വരൂപത്തിലുള്ള (പഞ്ചഭൂതാത്മകമല്ല) യഥാര്‍ത്ഥ ചിത്രം ഈ ഭൂമിയില്‍ ലഭ്യമല്ല.
- ഏതൊരു ഭക്തനേയോ ഭക്തയേയോ ആണ് അനുഗ്രഹിക്കേണ്ടതെന്ന് തീരുമാനിച്ചു നടപ്പില്‍വരുത്തുവാനുള്ള പൂര്‍ണ്ണപരമാധികാരം സര്‍വ്വദാ ദേവങ്കല്‍ മാത്രമാകുന്നു. ക്ഷേത്രം സ്ഥാപിച്ചവര്‍ക്കോ ക്ഷേത്ര നടത്തിപ്പുകാര്‍ക്കോ മറ്റാര്‍ക്കോ അതില്‍ ഇടപെടുവാന്‍ യാതൊരു കാരണവശാലും അധികാരമില്ല. ദേവങ്കലേക്കുള്ള വിനയവും അനുസരണയുമാണ് ക്ഷേത്ര നടത്തിപ്പിന് ആവശ്യം. ആര്‍ക്കെല്ലാം എന്തെല്ലാം ഫലങ്ങള്‍ ലഭിക്കുമെന്ന് തീരുമാനിച്ച് അവരില്‍നിന്നും പണവും ദ്രവ്യങ്ങളും വഴിപാടുകളെന്നപേരില്‍ മുന്‍കൂട്ടി വാങ്ങിവെയ്ക്കുവാന് മനുഷ്യര്‍ക്ക് അധികാരമില്ല. കല്‍കിപുരി ക്ഷേത്ര ശ്രീകോവിലും വിഗ്രഹവും ക്ഷേത്ര പരിസരവും വൃത്തിയോടെയായിരിക്കണം. മത്സ്യമാംസാദികള്‍ പാടില്ല.
- കല്‍കിപുരി ക്ഷേത്രത്തില്‍ സുഗന്ധത്തിനുവേണ്ടി ശുദ്ധമായ ചന്ദനതൈലം ഒരു പാത്രത്തില്‍ ഒഴിച്ച് അതിലേയ്ക്ക് പ്രത്യേകം തയ്യാറാക്കിയ ചൂരല്‍ വടികള്‍ മുക്കിവെയ്ക്കുകയാണ് ചെയ്യുന്നത്. ഇടയ്ക്കിടെ ചന്ദനതൈലവും ചൂരല്‍വടികളും മാറ്റി പുതിയത് ഉപയോഗിയ്ക്കണം. ഒരു ജീവിയുടെ വിസര്‍ജ്ജ്യമായ ചാണകം ചേര്‍ക്കുന്നതിനാലും പുകയുണ്ടാകുന്നതിനാലും ചന്ദനത്തിരികള്‍ ഉപയോഗിക്കുവാന്‍ പാടില്ല (ചാണകം മനുഷ്യാലയങ്ങളില്‍ മാനുഷിക കാര്യങ്ങള്‍ക്ക് പ്രയോജനപ്രദമാണെങ്കിലും ദേവാലയങ്ങളില്‍ ദേവകാര്യത്തില്‍ ജീവികളുടെ മത്സ്യം, മാംസം, രക്തം, നെയ്യ്, വിസര്‍ജ്ജ്യം തുടങ്ങിയവ കര്‍ശനമായും പാടില്ല).
- മനുഷ്യ ദേഹ സമാനമായതിനാല്‍ മത്സ്യമാംസങ്ങള്‍ കഴിക്കുന്നവരെ കല്‍കിപുരി ക്ഷേത്രകാര്യ നിര്‍വ്വഹണങ്ങള്‍ക്കുള്ള അതാത് സ്ഥാനങ്ങളില്‍ നിയമിക്കുവാന്‍ പാടില്ല. കൃത്യതയോടെ ദേവഹിതപ്രകാരം യഥാര്‍ത്ഥ ക്ഷേത്രകാര്യം നടപ്പാക്കിക്കൊണ്ടിരിക്കുന്നതിലേക്ക് ഭക്തരില്‍ നിന്നും വ്യക്തികളില്‍ നിന്നുമുള്ള സഹകരണത്തിനും പങ്കാളിത്തത്തിനും ഒരു ഘട്ടംവരേക്കും പരിധികളും പരിമിതികളുമുണ്ട് എന്നതിനാല്‍ ദേവങ്കല്‍ നിന്നും അനുവദിക്കുന്നപ്രകാരം നിലവില്‍ ലഭ്യമായ സാഹചര്യമനുസരിച്ച് സാധ്യമാകുന്ന രീതിയില്‍ ക്ഷേത്ര നടത്തിപ്പില്‍ ശ്രദ്ധിക്കുകയാണ് എന്നതും പ്രത്യേകമായി അറിയിക്കുന്നു. ഭക്തര്‍ക്ക് കല്‍കിപുരി ക്ഷേത്രത്തില്‍ വന്ന് സദുദ്ദേശ്യപരമായി മാത്രം പ്രാര്‍ത്ഥിച്ചു പോകുന്നതിന് യാതൊരു വിലക്കുകളുമില്ല.
- ഭാരതത്തില്‍ ജനിച്ച് ഭാരത പൗരത്വമുള്ളവര്‍ മാത്രവും കല്‍കിപുരി ക്ഷേത്ര സ്ഥാപകനായ കല്‍കിയ്ക്ക് ദേവങ്കല്‍നിന്നും അനുവദിച്ച് തീരുമാനിച്ച് നടപ്പില്‍ വരുത്തിയ കല്‍കിപുരി ക്ഷേത്രനിയമങ്ങള്‍പ്രകാരമുള്ള ബ്രഹ്മദേവനും ശിവദേവനും വിഷ്ണുദേവനും ആകുന്ന ദേവവര്‍ഗ്ഗത്തില്‍ ഭക്തിയും വിശ്വാസവും അര്‍പ്പണവുമുള്ള, പൊതുനന്മയും സ്ഥിരോത്സാഹത്തോടെ നിഷ്‌ക്കാമ സേവന സന്നദ്ധതയുമുള്ള സദുദ്ദേശ്യപരമായി ജീവിക്കുന്ന വിവാഹിതരും അവിവാഹിതരുമായ നല്ല മനുഷ്യരെ സ്ത്രീ പുരുഷ ഭേദമന്യേ കല്‍കിപുരി ക്ഷേത്രത്തിന്‍റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ആവശ്യമായ സന്ദര്‍ഭങ്ങളില്‍ യോഗ്യതകളുടെ അടിസ്ഥാനത്തില്‍ മാത്രം അതാത് സ്ഥാനത്തേയ്ക്ക് നിയമിക്കുന്നതാണ്.
- പ്രാണികള്‍ കടക്കാത്ത അടപ്പുള്ള ഓട്ടുവിളക്കാണ് (Patent Pending. Design Patent No.225592 and Newly Modified Design Patent Protected.) ജന്മദേശത്തെ കല്‍കിപുരി ക്ഷേത്രത്തില്‍ ഉപയോഗിക്കുന്നത്. പ്രസ്തുത ഓട്ടുവിളക്കില്‍ ശുദ്ധമായ എള്ളെണ്ണയും പഞ്ഞിത്തിരിയും മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ. യാതൊരു കാരണവശാലും യാതൊരു കാലത്തും നെയ്യ് കല്‍കിപുരി ക്ഷേത്ര ശ്രീകോവിലില്‍ ഉപയോഗിക്കരുത്.
- കല്‍കിപുരി ക്ഷേത്രത്തില്‍ യാതൊരുവിധ പൂജകളും പാടില്ല, ആര്‍ക്കും പൂജ ചെയ്തുകൊടുക്കുന്നതുമല്ല. ആവശ്യമായ ജീവനക്കാരുടെ നിയമനം നടത്തിയതിനുശേഷം, കല്‍കിപുരി ക്ഷേത്ര ശ്രീകോവില്‍ മാനേജര്‍ കൃത്യ സമയത്ത് ക്ഷേത്രം നട തുറക്കുകയും വൃത്തിയാക്കുകയും ചെയ്യുന്നതിന് മേല്‍നോട്ടം വഹിക്കേണ്ടതാണ്. കല്‍കിപുരി ക്ഷേത്ര ജീവനക്കാരില്‍ ആര്‍ക്കും പ്രത്യേകതകളില്ലെങ്കിലും, അതാത് സ്ഥാനാധികാരങ്ങളുടെ ഗൗരവം ഓരോ വ്യക്തിയും നിലനിര്‍ത്തിയിരിക്കണം.
- ഓം ശ്രീം ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ നമ: എന്ന മന്ത്രം ഭക്തര്‍ക്ക് സ്വയം ജപിക്കുവാനുള്ളതാകുന്നു എന്ന ദേവങ്കല്‍നിന്നുമുള്ള ഔദ്യോഗിക തീരുമാനത്തിന് എല്ലാക്കാലവും എല്ലായ്പ്പോഴും പരിപൂര്‍ണ്ണ പ്രാബല്യമുണ്ടായിരിക്കുന്നതാണ്. ദേവങ്കല്‍ നിന്നും അനുവദിക്കുന്ന കല്‍കിയുടെ തീരുമാനങ്ങള്‍ മാത്രമാകുന്നു കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍ എന്നതിന് എല്ലാക്കാലവും എപ്പോഴും എല്ലാ സമയത്തും എല്ലാ സാഹചര്യങ്ങളിലും സ്ഥിതിയിലും പരിപൂര്‍ണ്ണ പ്രാബല്യമുണ്ടായിരിക്കുന്നതാണ്. കല്‍കിപുരി ക്ഷേത്രത്തില്‍ തന്ത്രി അഥവാ തന്ത്രിമാര്‍, തന്ത്രി കുടുംബക്കാര്‍, ഊരായ്മക്കാര്‍ തുടങ്ങിയ രീതിയില്‍ യാതൊന്നും നിലനില്‍ക്കുന്നതല്ല. അത്തരത്തില്‍ ആര്‍ക്കും അധികാര അവകാശങ്ങള്‍ ഉണ്ടായിരിയ്ക്കുന്നതല്ല. ഇത് കല്‍കിപുരി ക്ഷേത്ര സ്ഥാപകനായ കല്‍കിയുടെ അന്തിമ കര്‍ശന തീരുമാനമാകുന്നു.
- കല്‍കിപുരി ക്ഷേത്രത്തില്‍ (കല്‍കിയുടെ പ്രാര്‍ത്ഥനാമുറി) യാതൊരു കാലത്തും യാതൊരു രീതിയിലും യാതൊരു പ്രകാരത്തിലും യാതൊരു തീരുമാനത്താലും യാതൊന്നിനായിക്കൊണ്ടും യാതൊന്നിനു വേണ്ടിയും ജ്യോതിഷ, മാന്ത്രിക, താന്ത്രിക, വാസ്തു, കൈനോട്ട, മഷിനോട്ട, ഭാവദര്‍ശന, ഉറഞ്ഞുതുള്ളി പറയല്‍, വെളിച്ചപ്പാട്, കവിളിലും മറ്റ് ശരീരഭാഗങ്ങളിലും ശൂലം അഥവാ കൂര്‍ത്ത കമ്പിയോ കൊളുത്തോ കുത്തല്‍, ശരീരത്തെ ദ്രോഹിയ്ക്കുന്ന വിധത്തിലുള്ള കഠിന വ്രതങ്ങള്‍, തല മൊട്ടയടിക്കല്‍ തുടങ്ങിയവയെല്ലാം സംബന്ധമായതും അതുമായി ബന്ധപ്പെട്ട എല്ലാവിധ കാര്യങ്ങളും ക്രിയകളും ദോഷ പരിഹാരങ്ങളും യന്ത്രങ്ങളും ഏലസുകളും ആചരണങ്ങളും പ്രമാണങ്ങളും വിധികളും പ്രയോഗങ്ങളും രീതികളും നടപടികളും അനുഷ്ഠാനങ്ങളും നിഷ്ഠകളും സമ്പ്രദായങ്ങളും ആചാരങ്ങളും മുറകളും പാരമ്പര്യ വിധികളും സൂക്തങ്ങളും വ്രതങ്ങളും കഥകളും ഗ്രന്ഥങ്ങളിലെ നിര്‍ദ്ദേശങ്ങളും ഉള്ളടക്കങ്ങളും ഉരുവിടലുകളും പരിചയങ്ങളും ആഘോഷങ്ങളും ചെണ്ട മുതലായ വാദ്യശബ്ദഘോഷങ്ങളും കലാപരിപാടികളും കരിമരുന്നു പ്രയോഗങ്ങളും വെടിക്കെട്ടുകളും ആനകളെ എഴുന്നള്ളിക്കലും ഉത്സവങ്ങളും എഴുത്തിനിരുത്തല്‍ ചടങ്ങുകളും, ചോറൂണുകളും, വിവാഹങ്ങളും കാര്യപരിപാടികളും മേളകളും എഴുന്നെള്ളിക്കലുകളും കഥാഖ്യാനങ്ങളും പ്രഭാഷണങ്ങളും പൂജകളും വഴിപാടുകളും നിവേദ്യങ്ങളും അന്നദാനങ്ങളും സദ്യകളും നാഡി താളിയോലകളെന്ന നാഡി ജ്യോതിഷത്തില്‍ കൂട്ടിച്ചേര്‍ത്ത ദോഷപരിഹാരങ്ങളും ഉള്‍പ്പെടെ എല്ലാവിധമായ തല്‍സംബന്ധ കാര്യങ്ങളും യാതൊരു കാരണവശാലും യാതൊരു വിധത്തിലും ഭാഗികമായോ ഘട്ടംഘട്ടമായോ പൂര്‍ണ്ണമായോ ദിവസകണക്കിലോ താല്‍ക്കാലികമായോ സ്ഥിരമായോപോലും നടപ്പാക്കുവാനും നിലനിര്‍ത്തുവാനും പ്രയോഗത്തില്‍ വരുത്തുവാനും പ്രാവര്‍ത്തികമാക്കുവാനും പൂര്‍ത്തീകരിക്കുവാനും പാടില്ലായെന്ന കല്‍കിയുടെ അന്തിമ കര്‍ശന തീരുമാനം ഇതിനാല്‍ ദേവകാര്യത്തിനുവേണ്ടി ദേവഹിതപ്രകാരം പരമപ്രാധാന്യമുള്ളതാകുന്നു.
- കല്‍കിപുരി ക്ഷേത്ര പ്രതിഷ്ഠാദിനം: വൃശ്ചിക ചോതി. എല്ലാ വര്‍ഷവും പ്രതിഷ്ഠാദിന സ്മരണാര്‍ത്ഥം യാതൊരു വിധ ആഘോഷങ്ങളും പാടില്ല. സാധാരണ ദിവസം പോലെ ഭക്തര്‍ക്ക് കല്‍കിപുരി ക്ഷേത്രത്തില്‍ വന്ന് സദുദ്ദേശ്യപരമായി മാത്രം പ്രാര്‍ത്ഥിച്ച് പോകാം. വിഗ്രഹം: കല്‍കി പ്രതിഷ്ഠിച്ചത്.
- കല്‍കിപുരി ക്ഷേത്രത്തില്‍ പ്രദക്ഷിണമില്ല.
- ക്ഷേത്രത്തില്‍ പുകവലി പാടില്ല. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.
- ക്ഷേത്രത്തില്‍ വഴിപാടുകളില്ല. ഒരു ഭണ്ഡാരംമാത്രം (സംഭാവനകള്‍, ഡിഡി, എം.ഒ., ചെക്ക് മുതലായവ സ്വീകരിക്കുന്നതല്ല).
- കല്‍കിപുരി ക്ഷേത്രത്തിലെ 18 പടികളുടെ വീതി 10 അടിയില്‍ കൂടുതല്‍ പാടില്ല.
- കല്‍കിപുരി ക്ഷേത്രത്തിലെ 10×10 അടി കൃത്യമായുള്ള പ്രാര്‍ത്ഥനാ മണ്ഡപത്തിന്‍റെ അളവ് യാതൊരു കാരണവശാലും യാതൊരു കാലത്തും മാറ്റം വരുത്തുവാന്‍ പാടില്ല. ഭക്തര്‍ 18 പടികള്‍ ചവിട്ടി കയറി പ്രാര്‍ത്ഥനാ മണ്ഡപത്തിലെത്തി പ്രാര്‍ത്ഥിച്ച് (പ്രദിക്ഷണമില്ല) തിരിച്ച് പോകുന്നതിനുവേണ്ടി ശ്രീകോവിലിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നും ഒരു ഓവര്‍ബ്രിഡ്ജ് ക്ഷേത്രത്തില്‍ നിന്നും വഴിയിലേക്കുള്ള റോഡിലേയ്ക്ക് നിര്‍മ്മിച്ച് തിരക്ക് നിയന്ത്രിക്കാവുന്നതാണ്. എപ്പോള്‍ വേണമെങ്കിലും അഴിച്ച് മാറ്റാവുന്ന രീതിയില്‍ സ്റ്റീലിലോ ഇരുമ്പിലോ ലോഹംകൊണ്ടുള്ള (സ്ഥിരമായ കോണ്‍ക്രീറ്റ് കോളം, വാര്‍പ്പ് എന്നിവ പാടില്ല) ഓവര്‍ബ്രിഡ്ജ് മാത്രമേ പാടുള്ളൂ എന്നത് നിര്‍ബന്ധമായും അനുസരിക്കേണ്ടതാകുന്നു.
- കല്‍കിയുടെ സമാധിയ്ക്ക് (കാലശേഷം) ശേഷം മാത്രം കല്‍കിയുടെ രജിസ്റ്റര്‍ ചെയ്ത ഒസ്യത്ത് പ്രകാരം മാത്രം മേല്‍ക്കൊടുത്ത കല്‍കിപുരി ക്ഷേത്രം ആമുഖത്തിലും അതില്‍ തന്നെയുള്ള വിശദീകരണം A & B പ്രകാരവും വിവരിച്ച കല്‍കിയുടെ പരിപൂര്‍ണ്ണ ഉടമസ്ഥതയിലും കൈവശത്തിലുമുള്ള വഴിയടക്കമുള്ള കല്‍കിപുരി എന്ന പേരിലുള്ള 58.472 സെന്റ് സ്ഥലവും അതിലുള്ള കല്‍കിപുരി ക്ഷേത്രത്തിന്റേയും (സ്വന്തം പ്രാര്‍ത്ഥനാമുറി) തല്‍സംബന്ധമായ സ്ഥാവര ജംഗമ സ്വത്തുക്കളുടേയും അതോടൊപ്പം കല്‍കിയുടെ സ്വന്തം ഉടമസ്ഥതയിലുള്ള എല്ലാവിധ സ്വത്തുക്കളുടെയും സമ്പാദ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും കൈകാര്യം, നടത്തിപ്പ്, സംരക്ഷണം എന്നിവ മാത്രം കല്‍കി തന്നെ സ്ഥാപകനും ആജീവനാന്ത മാനേജിംഗ് ട്രസ്റ്റിയുമായ കല്‍കിപുരി ധര്‍മ ട്രസ്റ്റിന് (Estd.1998, Reg.No.1656/2001) മാത്രമായിരിക്കുന്നതാണ്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സ.റ.ആ. 960/2001-ാം നമ്പര്‍ ജന്മം തീരാധാരപ്രകാരം ചൂലൂരിലുള്ള അഞ്ച് സെന്റ് സ്ഥലം മാത്രമാണ് ട്രസ്റ്റിന്റെ സ്വന്തം ഉടമസ്ഥതയിലുള്ളത്. 1656/2001-ാം നമ്പര്‍ രണ്ടാം സമ്പൂര്‍ണ്ണ ബൈലോ ഭേദഗതിയിലെ മൂന്നാം വകുപ്പ്പ്രകാരം ട്രസ്റ്റ്ന് സ്ഥാപകനായ കല്‍കിയില്‍ നിന്നല്ലാതെ മറ്റാരില്‍നിന്നും പണം മുതലായ യാതൊന്നും പൊതുപിരിവ്, സംഭാവന മുതലായവയിലൂടേയും മറ്റും ട്രസ്റ്റിലേക്കായി സ്വീകരിക്കുവാന്‍ യാതൊരുപ്രകാരത്തിലും പാടില്ലാത്തതാകുന്നു. മേപ്പടി ട്രസ്റ്റ് ബൈലോ ഏഴാം വകുപ്പ്പ്രകാരം ട്രസ്റ്റിന്റെ നടത്തിപ്പും പ്രവര്‍ത്തനവും കല്‍കിയുടെ പണവും സ്വത്തുക്കളും ഉപയോഗിച്ച് മാത്രമേ പാടുള്ളൂവന്നതും പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടതാണ്. കല്‍കിയുടെ കാലശേഷം കല്‍കിപുരി ക്ഷേത്രത്തിന്‍റെ നടത്തിപ്പിനും കൈകാര്യത്തിനും സംരക്ഷണത്തിനും വേണ്ടി മാത്രമാണ് അവിവാഹിതനായ കല്‍കി മേപ്പടി ട്രസ്റ്റ് സ്ഥാപിച്ചത്. എല്ലാക്കാലവും കല്കിപുരിയും കല്‍കിപുരി ക്ഷേത്രവും കല്‍കിയുടെ മാത്രം ഉടമസ്ഥതയിലാകുന്നു. കല്‍കി സ്ഥാപിച്ച കല്‍കിപുരി ധര്‍മ ട്രസ്റ്റിന് കല്‍കിപുരിയുടെ നടത്തിപ്പും കൈകാര്യവും സംരക്ഷണവും മാത്രമേയുള്ളൂ, ഉടമസ്ഥാവകാശമില്ല എന്നത് കല്‍കിയുടെ ഒസ്യത്തിലെ സുപ്രധാന നിയമമാകുന്നു. ഇതോടൊപ്പം കല്‍കിയുടെ ഉടമസ്ഥതയില്‍ നിലവിലള്ളതും ഭാവിയില്‍ ഉണ്ടാകുന്ന എല്ലാവിധമായ ആസ്തികള്‍, സമ്പാദ്യങ്ങള്‍, സ്ഥാപനങ്ങള്‍, നിക്ഷേപങ്ങള്‍ തുടങ്ങിയവയെല്ലാം കല്‍കിയുടെ കാലശേഷം ആയതിന്റെയെല്ലാം നടത്തിപ്പ്, കൈകാര്യം, സംരക്ഷ എന്നിവ മാത്രം ഇപ്രകാരം കല്‍കി സ്ഥാപിച്ച മേല്‍ക്കൊടുത്ത ട്രസ്റ്റിന് മാത്രമാകുന്നു.58/1998-ാം നമ്പര്‍ ബൈലോപ്രകാരം അഖിലാനന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നും 2112/1999-ാം നമ്പര്‍ സമൂല ഭേദഗതി ബൈലോപ്രകാരം യുഗധര്‍മ്മ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നും 1656/2001-ാം നമ്പര്‍ സമൂല ഭേദഗതി ബൈലോപ്രകാരം കല്‍കിപുരി: ധര്‍മ്മത്തിന്റെ വിദ്യാദ്ധ്യയന കേന്ദ്രം (ട്രസ്റ്റ്) എന്നും പേരിലുണ്ടായിരുന്ന മേല്ക്കോടുത്ത ട്രസ്റ്റിന്റെ 440-ാം നമ്പര്‍ യോഗത്തിലെ അജണ്ടയിലെ ഒന്നാം നമ്പര്‍ തീരുമാനപ്രകാരം ട്രസ്റ്റിന്റെ പാന്‍കാര്‍ഡിലുള്ള പേര് കല്‍കിപുരി ധര്‍മ ട്രസ്റ്റ് (Kalkipuri Dharma Trust) എന്നായതിനാല്‍ മേല്‍നമ്പര്‍ യോഗം മുതല്‍ ടി. ട്രസ്റ്റിന്റെ പേര് കല്‍കിപുരി ധര്‍മ ട്രസ്റ്റ് എന്ന് മാത്രമാക്കി ഭേദഗതി ചെയ്ത് നടപ്പാക്കി. 1656/2001-ാം നമ്പര്‍ ബൈലോപ്രകാരമുള്ളതാണ് മേല്‍ക്കൊടുത്ത ട്രസ്റ്റ്.
- അവിവാഹിതനായ കല്‍കിയുടെ സ്വത്തുക്കളുടേയും സമ്പാദ്യങ്ങളുടേയും ആസ്തികളുടേയും സ്ഥാവരജംഗമ വസ്തുക്കളുടേയുമെല്ലാം നടത്തിപ്പ്, കൈകാര്യം, സംരക്ഷ എന്നിവ അദ്ദേഹത്തിന്റെ സമാധിയ്ക്ക് ശേഷം മാത്രം കല്‍കി സ്ഥാപിച്ച കല്‍കിപുരി ധര്‍മ ട്രസ്റ്റിനായിരിക്കുന്നതാണ്. കല്‍കിയുടെ മാതാപിതാക്കള്‍ക്കോ സഹോദരീ സഹോദരന്മാര്‍ക്കോ മറ്റ് കുടുംബാംഗങ്ങള്‍ക്കോ കല്‍കിയുടെ സ്വത്ത്, സമ്പാദ്യ, ആസ്തി, സ്ഥാവരജംഗമ വസ്തുക്കള്‍, കല്‍കിപുരി ക്ഷേത്രം തുടങ്ങിയ യാതൊന്നിലും യാതൊരു അവകാശങ്ങളും ഉണ്ടായിരിയ്ക്കുന്നതല്ല. കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാടിന്‍റെയും കല്യാണിയുടെയും ഇളയ മകനായ രാമകൃഷ്ണനാണ് കല്‍കിയുടെ അച്ഛന്‍. അമ്മ ശാരദ. എടവണ്ണപ്പാറയിലുള്ള വടക്കേല്‍ (ചെറുവായൂര്‍ അംശം ദേശം) എന്ന വീട്ടിലായിരുന്നു കല്‍കി ജനിച്ചത്. എടവണ്ണപ്പാറ സ.റ.ആ.ല്‍ രജിസ്റ്റര്‍ ചെയ്ത കല്‍കിയുടെ അച്ഛന്‍റെ 5/3/2008-ാം നമ്പര്‍ ഒസ്യത്ത്പ്രകാരം കല്‍കി സ്വയം ആവശ്യപ്പെട്ടതിനാല്‍ കോഴിക്കോട് ജില്ലയിലെ ചൂലൂരില്‍ (Near MVR Cancer Hospital) 1525/1980, 1243/1982 എന്നീ ആധാരങ്ങള്‍പ്രകാരം മെയിന്‍ റോഡ് സൈഡില്‍ അച്ഛന്‍റെ ഉടമസ്ഥതയിലുള്ള വീട് ഉള്‍പ്പെടുന്ന 15 സെന്റ് സ്ഥലത്തില്‍ അച്ഛന്‍റെ കാലശേഷം കല്‍കിയ്ക്ക് യാതൊരു അവകാശവും ഉണ്ടായിരിക്കരുതെന്നും ആയതിനുള്ള കല്‍കിയുടെ സമ്മതപത്രമായി നിയമപ്രകാരമുള്ള രേഖയാവുന്നതിന് വേണ്ടി പ്രസ്തുത ഒസ്യത്തില്‍ ഒന്നാം സാക്ഷിയായി കല്‍കി പേരെഴുതി ഒപ്പ് വെയ്ക്കുകയും ചെയ്തിരുന്നു. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പാരമ്പര്യ സ്വത്താണെങ്കില്‍ പിതാവിന്‍റെ കാലശേഷം ഭാര്യയ്ക്കും മക്കള്‍ക്കും തുല്യമായി വീതിയ്ക്കപ്പെടും. സ്വയം അദ്ധ്വാനിച്ച് സമ്പാദിച്ചതാണെങ്കില്‍ സ്വന്തം ജീവിതകാലത്ത് സ്വയം എഴുതി വെച്ചതോ രജിസ്റ്റര്‍ ചെയ്തതോ ആയ ഒസ്യത്ത്പ്രകാരമാകുന്നു അനന്തരാവകാശികളില്‍ ആര്‍ക്കെല്ലാമാകുന്നു പിതാവിന്‍റെ സ്വത്ത് വഹകളില്‍ അവകാശമുണ്ടായിരിയ്ക്കുകയെന്ന് തീരുമാനിയ്ക്കപ്പെടുക എന്നുള്ളതിനാലാണ് കല്‍കി അച്ഛന്‍റെ ഒസ്യത്തില്‍ സ്വന്തം ആവശ്യപ്രകാരം ഓഹരി അവകാശം വേണ്ടതില്ലായെന്ന് ചേര്‍ത്തത്. ആയതിനാല്‍ അവിവാഹിതനായ കല്‍കിയുടെ സ്വന്തം ഉടമസ്ഥതയിലുള്ള എല്ലാവിധ സ്വത്ത് ആസ്തി സമ്പാദ്യങ്ങളിലും കുടുംബാംഗങ്ങള്‍ക്ക് യാതൊരു കാലത്തും അധികാര അവകാശങ്ങള്‍ ഉണ്ടായിരിയ്ക്കുന്നതല്ല. കല്‍കിയുടെ സ്വത്ത് സമ്പാദ്യങ്ങള്‍ എല്ലാക്കാലത്തും കല്‍കിയുടെ ഉടമസ്ഥതയില്‍ നിലനിര്‍ത്തിക്കൊണ്ട് എന്നാല്‍ കല്‍കിയുടെ കാലശേഷം മാത്രം പൊതുനന്മ ഉദ്ദേശിച്ച് ആയതിന്‍റെ കൈകാര്യം നടത്തിപ്പ് സംരക്ഷണം എന്നിവ മാത്രം കല്‍കി സ്ഥാപിച്ച കല്‍കിപുരി ധര്‍മ ട്രസ്റ്റിന് (Reg.No.1656/2001) ഉണ്ടായിരിയ്ക്കുന്നതുമാണ്.
- നിന്ദിക്കാതിരിക്കല്‍ യഥാര്‍ത്ഥ വന്ദിക്കല്‍.
- ക്ഷേത്രപ്രവേശന വിളംബരം. ക്ഷേത്രത്തില്‍ വന്ന് പ്രാര്‍ത്ഥിക്കുന്നതിന് എല്ലാ ഭക്തര്‍ക്കും അനുവാദമുണ്ട്. ആശുപത്രികളിലും മരണവീടുകളിലും ആര്‍ത്തവ സമയത്തും ദേവങ്കലേയ്ക്ക് പ്രാര്‍ത്ഥിക്കുന്നതിന് വിലക്കുകളില്ല. പക്ഷേ, ദേവാലയമെന്ന കെട്ടിടത്തില്‍ വന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ മാത്രം അശുദ്ധമാകുമെന്ന വിചിത്രവാദം ദുരുദ്ദേശ്യപരമാണ്. ദേവങ്കലേയ്ക്ക് സ്വയം നേരിട്ട് പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും ഭക്തരെ വിലക്കുവാന്‍ മനുഷ്യര്‍ക്ക് അധികാരമില്ല, സാധിയ്ക്കുകയുമില്ല.
- ഒരു വ്യക്തിക്ക് ദേവകാര്യത്തെ വിശ്വസിക്കുവാനും അവിശ്വസിക്കുവാനും സ്വീകരിക്കുവാനും വിമര്‍ശിക്കുവാനും സ്വാതന്ത്ര്യമുണ്ടെങ്കിലും തടസ്സപ്പെടുത്തുവാനും ഉപദ്രവിയ്ക്കുവാനും അധികാരമില്ല. പ്രയോജനത്തെക്കുറിച്ച് പഠിച്ച് സ്വീകരിക്കേണ്ടത് ഏതാണെന്ന് സ്വയം തീരുമാനിക്കുവാനുള്ള വ്യക്തിയുടെ മൗലീകാവകാശത്തെ സദാ ബഹുമാനിക്കണം. നിര്‍ബന്ധിപ്പിക്കല്‍ ഒരിക്കലും പ്രയോജനം ചെയ്യില്ല. സ്വയം അറിഞ്ഞ് സ്വീകരിച്ച് തനിക്കുവേണ്ടി സ്വയം അനുസരിക്കണം. എങ്കില്‍ മാത്രമേ ആത്മാര്‍ത്ഥയോടെ നിലനിര്‍ത്തുവാന്‍ സാധിക്കുകയുള്ളൂ. മതമാക്കി മാറ്റിയാല്‍ അപകടമാകും. വ്യക്തികള്‍ നിയന്ത്രിക്കുന്നവരായി മാറാന്‍ ശ്രമിക്കും. പ്രകാശസ്വരൂപത്തില്‍ ശിവലോകവാസിയായ സര്‍വാധികാരി ശിവദേവനാകുന്നു പരമഗുരു, മനുഷ്യരല്ല. മനുഷ്യരെ ആദരിക്കാം ബഹുമാനിക്കാം വേണമെങ്കില്‍ അദ്ധ്യാപകരായും കാണാം, പക്ഷേ അര്‍പ്പിച്ച് ആരാധിക്കേണ്ടതില്ല. ഓരോരുത്തരേയും അവരുടെ സ്ഥാനപരിധി അറിഞ്ഞ് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയാല്‍ കുറേ അപകടങ്ങള്‍ ഒഴിവാക്കാം. സ്വയം വഴി തെറ്റുകയുമില്ല. ദേവങ്കല്‍ നിന്നും നേരിട്ട് അനുഗ്രഹത്തിനും സംരക്ഷണത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാം. ഇടനിലക്കാര്‍ വേണ്ട. ജീവന്‍റെ മേല്‍ഗതിക്ക് ഇതാണ് ശ്രേഷ്ഠം. ദേവങ്കലേയ്ക്കുള്ള അര്‍പ്പണവും സ്വയം ആത്മാര്‍ത്ഥതയും സദുദ്ദേശ്യവും അതാത് സ്ഥാനപ്രകാരമുള്ള സ്വകര്‍മ്മ പൂര്‍ത്തീകരണവുമാകുന്നു ജീവന്‍റെ മേല്‍ഗതിക്ക് അടിസ്ഥാനം.
- ജീവിതത്തിലേയ്ക്ക് ആവശ്യമായ സദുദ്ദേശ്യപരമായ പ്രാര്‍ത്ഥനകള്‍ പൂര്‍ണ്ണമായും സഫലീകരിക്കപ്പെടണമെങ്കില്‍ ദേവകാര്യാര്‍ത്ഥം ദേവഹിതപ്രകാരം ക്ഷേമാധിഷ്ഠിത ഭരണത്തിലൂടെ ഭരണാധികാരി എന്ന സ്ഥാനത്താല്‍ ക്ഷേമരാഷ്ട്രം പ്രാവര്‍ത്തികമാക്കിയാല്‍ മാത്രമാകുന്നു.
കല്‍കിപുരി ക്ഷേത്രം: 2001 to 2017
https://www.youtube.com/watch?v=OJrismzukw0




ക്ഷേത്രപ്രവേശന വിളംബരം. ദേവകാര്യം ഏക ആരാധന. Kalki says devotees are qualified to enter and pray at temple. Temple Entry Proclamation. Devakaryam: Unique Worship.