NOTICE / 22.08.2025
ORDER # KT/1/2025-26. കല്‍കിപുരി ക്ഷേത്രത്തിന്റെ സ്ഥാപകനും ഉടമസ്ഥനുമായ കല്‍കിയുടെ (Kalki) അന്തിമ തീരുമാനം താഴെ കൊടുക്കുന്നു.
മേല്‍കൊടുത്ത പ്രധാന അറിയിപ്പ്, വിഷയങ്ങള്‍, സൂചനകള്‍ എന്നിവപ്രകാരം കല്‍കിപുരി ക്ഷേത്രത്തിന്റെ അഭിവൃദ്ധിക്കും പുരോഗതിക്കും ഭക്തരുടെ ക്ഷേമത്തിനും വേണ്ടി Devotees Committee (ഭക്തരുടെ കമ്മിറ്റി), Executive Committee (കാര്യനിര്‍വ്വഹണ സമിതി) തുടങ്ങിയവ ഉചിതമായ സമയങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് ആവശ്യമാകുന്നു. കല്‍കിപുരി ക്ഷേത്രത്തിന്റെ സാമ്പത്തിക പുരോഗതിക്കും സുസ്ഥിരതക്കുമനുസരിച്ച് മാനേജര്‍, ശ്രീകോവില്‍ മാനേജര്‍, അക്കൗണ്ടന്റ്, മെയിന്റനന്‍സ് മാനേജര്‍, സെക്യൂരിറ്റി ഓഫീസര്‍, ക്ലര്‍ക്ക്, പ്യൂണ്‍, ഫോട്ടോഗ്രാഫര്‍ തുടങ്ങിയ ആവശ്യമായ എല്ലാ സ്ഥാനങ്ങളിലേക്കും പദവികളിലേക്കും രേഖാമൂലം പ്രതിഫലമായി കൂലി/ശമ്പളം മുതലായവ നല്‍കികൊണ്ടുള്ള നിയമനങ്ങള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
ആയതിനാല്‍ കല്‍കിപുരി ക്ഷേത്രത്തിലേയ്ക്ക് Form-1 പ്രകാരം ഉണ്ടായിരുന്ന സൗജന്യവും സേവനാടിസ്ഥാനത്തിലുള്ളതുമായ നിയമനങ്ങള്‍ സ്ഥിരമായി എല്ലാക്കാലത്തേക്കുമായി നിരോധിച്ച് ഇതിനാല്‍ നിര്‍ത്തലാക്കിയിരിക്കുന്നു. അതിനാല്‍ Form-1 പ്രകാരം നിയമിതരായ എല്ലാവരേയും 12.05.2023-ാം തിയ്യതി മുതല്‍ക്കുള്ള മുന്‍കാലപ്രാബല്യത്തോടെ പിരിച്ചുവിട്ടിരിക്കുന്നു.
ആയതിനാല്‍, ആരും തന കല്‍കിപുരി ക്ഷേത്രത്തിലെ സൗജന്യവും സേവനാടിസ്ഥാനത്തിലുള്ളതുമായ മാനേജര്‍, ശ്രീകോവില്‍ മാനേജര്‍, മെയിന്റനന്‍സ് മാനേജര്‍, സെക്യൂരിറ്റി മാനേജര്‍, ഫോട്ടോഗ്രാഫര്‍ തുടങ്ങിയ മേല്‍കൊടുത്തതും അല്ലാത്തുമായ സ്ഥാനങ്ങളിലുള്ളവരാണെന്ന രീതിയില്‍ പൊതുജനങ്ങളുമായോ ഭക്തരുമായോ സര്‍ക്കാര്‍ സംവിധാനങ്ങളുമായോ മറ്റുവുള്ളവരുമായോ ബന്ധപ്പെടുവാനോ ഇടപെടുവാനോ ഇന്നു മുതല്‍ യാതൊരു കാരണവശാലും പാടുള്ളതല്ല. അത്തരത്തില്‍ എന്തെങ്കിലും കാര്യങ്ങളുണ്ടായാല്‍ അഥവാ അതുവഴി വല്ല വിധേനയും കഷ്ടനഷ്ടങ്ങളുണ്ടായാല്‍ ആയത് പ്രസ്തുത വ്യക്തിയുടെ/വ്യക്തികളുടെ മാത്രം ഉത്തരവാദിത്തത്തിലായിരിക്കും. കല്‍കിപുരി ക്ഷേത്രത്തിന് അത്തരം നിയമവിരുദ്ധമായ കാര്യങ്ങളില്‍ യാതൊരുവിധ ഉത്തരവാദിത്തമോ പങ്കോ ബന്ധമോ ഉണ്ടായിരിക്കുന്നതല്ല.
സഹകരിച്ചവര്‍ക്ക് നന്ദി.
(Sign)
Kalki